saurav

കൊൽക്കത്ത : ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായ ജേഷ്ഠൻ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുൻ ഇന്ത്യൻ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സ്നേഹാശിഷിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. സ്നേഹാശിഷുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിലാണ് ഗാംഗുലിയും ക്വാറന്റീനിൽ പ്രവേശിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്നേഹാശിഷിനെ ആശുപത്രിയിലേക്കു മാറ്റി.