gold

കൊച്ചി: ആഭരണ വിപണിയിൽ ആദ്യത്തേതെന്ന പെരുമയുമായി ഭീമ ജുവൽസ് സുവർണാവസരം വെഡിംഗ് അഡ്വാൻസ് പ്ളസ് പ്ളാൻ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആകർഷക ആനുകൂല്യങ്ങളും കൈനിറയെ സമ്മാനങ്ങളും പദ്ധതിയിലൂടെ സ്വന്തമാക്കാം. ഭീമ അഡ്വാൻസ് പ്ളസ് പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് റേറ്ര് പ്രൊട്ടക്ഷൻ ലഭിക്കുന്നതിനൊപ്പം വിവാഹ തീയതിക്ക് അനുസരിച്ച് പ്രതിമാസ പ്ളാനുകളിൽ അംഗവുമാകാം.

തുകയുടെ 10 ശതമാനം മാത്രം നൽകി സ്വർണാഭരണങ്ങൾ ബുക്ക് ചെയ്യാം. സ്വർണം ബുക്ക് ചെയ്യുമ്പോഴോ അല്ലെങ്കിൽ പർച്ചേസ് ചെയ്യുമ്പോഴോ ഏതാണോ കുറഞ്ഞ വില,​ ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം. മൂന്നുമാസം മുതൽ ഒരുവർഷം വരെ ബുക്ക് ചെയ്യാവുന്നതാണ് വെഡിംഗ് അഡ്വാൻസ് പ്ളസ് പ്ളാനുകൾ. ഉപഭോക്താവിന്റെ വിവാഹ ബഡ്‌ജറ്ര് അനുസരിച്ച് ക്ളാസിക്,​ എലീറ്ര്,​ റോയൽ സ്‌കീമുകളിൽ അംഗമാകാം; ഒപ്പം ഉറപ്പായ സമ്മാനങ്ങളും നേടാം.

അതത് സ്‌കീമനുസരിച്ച് നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങൾ,​ ഗോൾഡ് ബാറുകൾ,​ ഡയമണ്ട് ഗിഫ്‌റ്ര് വൗച്ചറുകൾ. ഗോൾഡ് ഇൻഷ്വറൻസ് എന്നിവയും സ്വന്തമാക്കാം. ഇതോടൊപ്പം ഗോൾഡ് റേറ്ര് പ്രൊട്ടക്‌ഷനും ലഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് ഏഴുവരെയാണ് ഭീമ ഷോറൂമുകളുടെ പ്രവർത്തനം.