archer

മാഞ്ചസ്റ്റർ : കൊവിഡ് കാലത്ത് അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ, നിയന്ത്രണങ്ങൾ ലംഘിച്ച പേസ് ബോളർ ജോഫ്ര ആർച്ചറെ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽനിന്ന് പുറത്താക്കി. ആർച്ചറിനെ അഞ്ച് ദിവസത്തേക്ക് ഐസലേഷനിലേക്ക് മാറ്റും. ഈ കാലയളവിൽ രണ്ടു തവണ കോവിഡ് പരിശോധനയ്ക്കും വിധേയനാക്കും. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായാൽ മാത്രമേ ഐസലേഷനിൽനിന്ന് പുറത്തു വരാമെന്നാണ് അറിയിപ്പ്.

ആദ്യ ടെസ്റ്റിന് ശേഷം ആർച്ചർ ടീം ഹോട്ടലിൽ നിന്ന് മുങ്ങി സ്വന്തം വീട്ടിൽ പോയതാണ് പ്രശ്നമായത്. ടീമിൽനിന്ന് പുറത്തായതിനു പിന്നാലെ സഹതാരങ്ങളോടും ആരാധകരോടും സോഷ്യൽ മീഡിയയിലൂടെ ആർച്ചർ മാപ്പു ചോദിച്ചു. മത്സരം നടക്കുന്നതു കളിക്കാർക്കു കൊവിഡ് ബാധിക്കാതിരിക്കാൻ എല്ലാ മുൻകരുതലുമെടുത്തു ക്രമീകരിച്ച പ്രത്യേക ‘ബയോ സെക്യുർ ബബിളി’നുള്ളിലാണ്. ഗ്രൗണ്ടും കളിക്കാരുടെ താമസസ്ഥലവുമെല്ലാം ഇതിൽപ്പെടും.