ദ്യുതിയുടെ കാർ വിൽക്കൽ വിവാദമായതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദ്യുതിക്ക് നൽകിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി ഒഡീഷ സർക്കാരും രംഗത്ത്. 2015 മുതൽ ഇതുവരെ ദ്യുതി ചന്ദിന് ഒഡീഷ സർക്കാർ മാത്രം നൽകിയത് 4.09 കോടി രൂപയാണ്!
2018ൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയതിനുള്ള ഉപഹാരമെന്ന നിലയിൽ 3 കോടി രൂപ സംസ്ഥാന സർക്കാർ നൽകി
. 2015–19 കാലയളവിൽ കായിക പരിശീലനത്തിനുള്ള സഹായമെന്ന നിലയിൽ 30 ലക്ഷം രൂപ നൽകി. ടോക്കിയോ ഒളിംപിക്സിനുള്ള ഒരുക്കത്തിനായി ഇതിനു പുറമെ വേറൊരു 50 ലക്ഷം രൂപ കൂടി നൽകി.
പുറമെ ഒഡീഷ മൈനിങ് കോർപറേഷനിൽ ഓഫിസറായി ദ്യുതിയെ നിയമിച്ചിട്ടുണ്ട്. നിലവിൽ 84,604 രൂപയാണ് ദ്യുതിയുടെ പ്രതിമാസ ശമ്പളം. ജോലിക്ക് ഓഫിസിൽ വരേണ്ട കാര്യം പോലുമില്ല. മുഴുവൻ സമയ പരിശീലനത്തിന് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ശമ്പളമായി മാത്രം 29 ലക്ഷം രൂപ ലഭിച്ചിട്ടുമുണ്ട്.