zindzi-mandela

ജോഹന്നാസ്ബർഗ് : കഴിഞ്ഞ ദിവസം അന്തരിച്ച ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ സമരപോരാളിയും പ്രസിഡന്റുമായിരുന്ന നെൽസൺ മണ്ടേലയുടെ ഏറ്റവും ഇളയ മകൾ സിൻഡ്സി മണ്ടേലയ്ക്ക് കൊവിഡ് ഉണ്ടായിരുന്നതായി റിപ്പോർട്ട്.

മരിക്കുന്ന ദിവസം സിൻഡ്സിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നതായി മകൻ സോൻഡ്വ മണ്ടേല വെളിപ്പെടുത്തി. സൗത്ത് ആഫ്രിക്കൻ മാദ്ധ്യമത്തോടാണ് സോൻഡ്വ മണ്ടേല ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ കൊവിഡ് മൂലമാണ് സിൻഡ്സി മരിച്ചതെന്ന് പറയാനാകില്ലെന്നും മകൻ പറഞ്ഞു. മറ്റ് ചില പരിശോധനാ ഫലങ്ങൾ പുറത്തു വരാനുണ്ടെന്നും ഇതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കാനാകുവെന്നും സോൻഡ്വ പറഞ്ഞു. സിൻഡ്സിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് കുടുംബം.

59 കാരിയായ സിൻഡ്സി ഡെൻമാർക്ക് അംബാസിഡറായി ജോലി നോക്കുകയായിരുന്നു. നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും രണ്ടാമത്തെ മകളായ സിൻസി അച്ഛന്റെയും അമ്മയുടെയും രാഷ്ട്രീയ പാത പിന്തുടരുന്ന ആളായിരുന്നു. വെള്ളിയാഴ്ചയാണ് സിൻഡ്സിയുടെ ശവസംസ്കാരം നടക്കുക. തൊട്ടടുത്ത ദിവസമായ ജൂലായ് 18ന് സിൻഡ്സിയുടെ പിതാവ് നെൽസൺ മണ്ടേലയുടെ ജന്മദിനമാണ്.