ന്യൂയോർക്ക്: 2100ാം വർഷമാകുമ്പോഴേക്കും ലോകത്തെ 20ൽ അധികം രാജ്യങ്ങളിൽ ജനസംഖ്യ പകുതിയായി കുറയുമെന്നും ചൈനയെ മറികടന്ന് ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തുമെന്നും പഠനം. ‘ദ ലാൻസെറ്റി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2100ൽ ഇന്ത്യയുടെ ജനസംഖ്യ 110 കോടിയായിരിക്കും. സബ് സഹാറൻ ആഫ്രിക്കയിൽ ജനസംഖ്യ വർധിച്ച് 300 കോടി ആകും. നൈജീരിയയിൽ മാത്രം 80 കോടി പേരാണ് വസിക്കുക. അതേസമയം, ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടിയതിനെക്കാൾ 200 കോടി ജനങ്ങൾ കുറവായിരിക്കും 2100ൽ ലോകത്തുണ്ടാകുകയെന്നും അന്താരാഷ്ട്ര ഗവേഷകരുടെ പഠനത്തിൽ വ്യക്തമായി. 880 കോടി ജനങ്ങളായിരിക്കും ലോകത്തുണ്ടാകുക. 140 കോടിയുമായി നിലവിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 2100ൽ 73 കോടി പേരാണുണ്ടാകുക. ഇറ്റലി, ജപ്പാൻ, പോളണ്ട്, പോർചുഗൽ, ദക്ഷിണ കൊറിയ, സ്പെയിൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ജനസംഖ്യ പകുതിയാകുക. പഠനം പറയുന്നു.