ന്യൂഡൽഹി: മാനുഫാക്‌ചറിംഗ് കമ്പനികൾക്ക് ഏറ്രവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. പ്രോപ്പർട്ടി കൺസൾട്ടന്റ് സ്ഥാപനമായ കുഷ്‌മാൻ ആൻഡ് വേക്ക്ഫീൽഡ് തയ്യാറാക്കിയ ഗ്ളോബൽ മാനുഫാക്‌ചറിംഗ് റിസ്‌ക് ഇൻഡക്‌സ് (എം.ആർ.ഐ) റിപ്പോർട്ടിൽ ആകെയുള്ളത് 48 രാജ്യങ്ങളാണ്.
ചൈനയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാമത് അമേരിക്കയും. കഴിഞ്ഞവർഷം ഇന്ത്യ നാലാംസ്ഥാനത്തായിരുന്നു. സൗഹൃദമായ പ്രവർത്തന അന്തരീക്ഷവും ലാഭക്ഷമതയും കണക്കാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചത്. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് കാമ്പയിൻ ഇന്ത്യയെ മാനുഫാക്‌ചറിംഗ് ഹബ്ബായി ഉയർത്തിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്.