ലണ്ടൻ: 2019ൽ ബ്രിട്ടനിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ റഷ്യ മനഃപൂർവം തലയിട്ടത് രഹസ്യങ്ങൾ ചോർത്തിയെടുക്കാനാണെന്ന് ആരോപിച്ച് ബ്രിട്ടൻ. അമേരിക്കയുമായുള്ള ബ്രിട്ടന്റെ സ്വതന്ത്ര വ്യാപാര കരാറിന്റെ വിവരങ്ങൾ ഇവർ ചോർത്തിയെടുക്കുകയായിരുന്നുവെന്നും അത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതു തന്നെയാണ് കൈകടത്തലിന്റെ പ്രധാന തെളിവെന്നും ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. തങ്ങളെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു ഇതിനു പിന്നിലെന്നും ബ്രിട്ടൺ ആരോപിക്കുന്നു. ഒരു റഷ്യൻ താരമാണ് ഈ കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നും അവർ ആരോപണം ഉന്നയിക്കുന്നു. ബ്രിട്ടനിൽ നടന്ന അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും റാബ് പറഞ്ഞു.