un

ഗുവാഹത്തി: അസമിലെ പേമാരിയിൽ വീടുകൾ തകർന്നവരെ പാർപ്പിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സന്ദർശിച്ചു. കാസിരംഗയ്ക്കടുത്തുള്ള കൊഹൊരയിലെ സ്കൂളിലെ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി അവിടത്തെ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത പേമാരി മൂലം ഡെലുഗിൽ നിരവധി പേരാണ് മരണമടഞ്ഞത്. കാസിരംഗ നാഷണൽ പാർക്ക് ഉൾപ്പെടെ നാശത്തിലാക്കിയ മഴ സംസ്ഥാനത്തെ 30 ജില്ലകളെ സാരമായി ബാധിച്ചു. ബക്കിംഗ്പുർ, ബിശ്വനാഥ്, ചിരംഗ്, ബർപത തുടങ്ങി നിരവധി സ്ഥലങ്ങൾ ഒറ്റപ്പെട്ടു പോയി. ഇവിടങ്ങളിൽ നിന്ന് ആളുകളെ സൈന്യത്തെ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഉൗർജിതമായി നടക്കുകയാണ്. ഇതുവരെ 92 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. 3,376 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.