ന്യൂഡല്‍ഹി:ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേയ്ക്ക് ഇനി ഗൂഗിളും. ഗൂഗിളിലൂടെ തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ ഭക്ഷണം സെര്‍ച്ച് ചെയ്ത് റെസ്റ്റോറന്റുകള്‍ തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാവുന്ന രീതിയിലായിരിക്കും പുതിയ പ്ലാറ്റ് ഫോം സജ്ജമാക്കുക. സേര്‍ച്ച് എന്‍ജിന്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോം ഗൂഗിള്‍ വികസിപ്പിക്കുകയാണ്. ഗൂഗിളിന്റെ അധീനതയില്‍ ഉള്ള ഡന്‍സോ പോലുള്ള തേഡ് പാര്‍ട്ടി പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ചാകും ഭക്ഷണ വിതരണം എന്നാണ് സൂചന.
ഭക്ഷണവും റെസ്റ്റോറന്റും തെരഞ്ഞെടുത്ത് പെയ്‌മെന്റും നല്‍കാന്‍ കഴിയുന്ന വിധത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ മാതൃകയില്‍ തന്നെയാകും പുതിയ സംവിധാനം. ഡന്‍സോ തന്നെയാകും മെനു, വില ഈടാക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുക. ഗൂഗിള്‍ ഇന്ത്യയില്‍ ആദ്യം നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ഡന്‍സോ.