ലണ്ടൻ: ഭീകരസംഘടനയായ ഐസിസ് വിട്ടുവന്ന ഷമീമ ബീഗത്തിനു താൻ ജനിച്ച രാജ്യമായ യു.കെയിലേക്ക് തിരിച്ചുവരാനും തന്റെ പൗരത്വത്തിന് വേണ്ടിയുള്ള നിയമപോരാട്ടം തുടരാനുമുള്ള യു.കെ കോടതിയായ 'കോർട്ട് ഒഫ് അപ്പീൽ'. സിറിയൻ ക്യാംപിലായിരുന്നതിനാൽ നീതിയുക്തമായ വിചാരണയ്ക്ക് വിധേയയാകാൻ ശമീമയ്ക്ക് അവസരം ലഭിച്ചില്ലെന്ന് കണ്ടാണ് കോടതി ഇപ്പോൾ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ വിധി പ്രകാരം ഷമീമയെ രാജ്യത്തേക്കും കോടതിയിലേക്കും എത്തിക്കാനുള്ള വഴികൾ ബ്രിട്ടീഷ് സർക്കാർ തേടേണ്ടതുണ്ട്. ഇതിനർത്ഥം, ഷമീമയെ രാജ്യത്തേക്ക് തിരികെ എത്താൻ അനുവദിക്കില്ലെന്നുള്ള സർക്കാർ നയത്തിൽ മാറ്റി വരുത്തേണ്ടി വരുമെന്നാണ്. 2016ൽ, മുൻ ഹോം സെക്രട്ടറി സാജിദ് ജാവീദാണ് ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്.
പുതിയ വിധിഎ തന്നെ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. സമാനമായി, വിധി നിരാശാജനകമാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ബ്രിട്ടീഷ് ഹോം ഓഫീസും പ്രതികരിച്ചിട്ടുണ്ട്. 2015ൽ സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കുന്ന വേളയിൽ, തന്റെ പതിനഞ്ചാം വയസിലാണ് മറ്റ് രണ്ടു പേരോടൊപ്പം ഷമീമ ഐസിസിൽ ചേരാനായി സിറിയയിലേക്ക് പുറപ്പെട്ടുപോകുന്നത്.