നടൻ ആസിഫ് അലിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പുള്ള നിവിൻ പോളിയുടെ ഒരു ചോദ്യത്തിനാണ് ആസിഫലി കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുന്നത്.
ട്രാഫിക് എന്ന സിനിയുടെ ക്ലൈമാക്സ് സീനിൽ നിവിൻ പോളി ആസിഫലിയോട് 'സ്പീഡ് പേടിയുണ്ടോ'യെന്ന് ചോദിക്കുന്നുണ്ട്. ഇതിനാണ് വർഷങ്ങൾക്കിപ്പുറം നടൻ മറുപടി നൽകിയിരിക്കുന്നത്. 'എനിക്ക് പേടിയില്ല മോനേ' എന്നാണ് താരത്തിന്റെ മറുപടി.
'ട്രാഫിക്കിൽ' നിവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആസിഫിന്റെ കുറിപ്പ്. അതേസമയം, സിനിമ ജീവിതത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന നിവിൻ പോളിയെ താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിക്കുകയും ചെയ്യുന്നു. 'ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ട് പിന്നിട്ട നിവിൻ പോളിക്ക് എല്ലാ ആശംസകളും' നടൻ കുറിച്ചു.