കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വൈപ്പിനിൽ മരിച്ച സിസ്റ്റർ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം അന്വേഷിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ബുധനാഴ്ചയാണ് സിസ്റ്റർ ക്ലെയർ മരിച്ചത്. വൈപ്പിൻ കുഴുപ്പിള്ളി എസ്.ഡി കോൺവെന്റിലാണ് സിസ്റ്റർ ക്ലെയർ താമസിച്ചിരുന്നത്.
പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സിസ്റ്റർ ക്ലെയർ മരിച്ചത്. കുഴുപ്പിള്ളി എസ്.ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.