pinarayi-vijayan-

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഐ ടി വകുപ്പിലെ താത്കാലിക ജീവനക്കാരി സ്വപ്‌ന സുരേഷ് അറസ്റ്റിലായതിന് പിന്നാലെ സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന് കണക്കാക്കിയ ഐ ടി സെക്രട്ടറി ശിവശങ്കറിനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിന് പുറമേ മുഖ്യമന്ത്രിയുടെ ഐ ടി ഫെല്ലോയായിരുന്ന അരുണ്‍ ബാലചന്ദ്രനു നേരെയും അന്വേഷണത്തിന്റെ കുരുക്ക് മുറുകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ ഐ ടി വകുപ്പിന് നേരെ ചുറ്റിക്കറങ്ങുമ്പോള്‍ വിമര്‍ശനങ്ങള്‍ കടുപ്പിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍. മുഖ്യമന്ത്രിയുടെ ഐ ടി വകുപ്പില്‍ ഇനിയും കൂടുതല്‍ ഡേര്‍ട്ടി ഫെല്ലോകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം രംഗത്തു വന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശിവശങ്കരന്റെ സസ്‌പെന്‍ഷന്‍....
ഒരു ഫ്‌ലാഷ് ബാക്ക്......

ചോറ് ചോറ് എന്നു തന്നെയല്ലേ പ്രതിപക്ഷവും മാധ്യമങ്ങളും ഇത്രനാള്‍ പറഞ്ഞത് മുഖ്യമന്ത്രീ....?

ശിവശങ്കരനെതിരെ നടപടി വേണ്ടെയെന്ന് ആദ്യദിനം മുതല്‍ ഞങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ തക്ക തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായം!

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അന്വേഷിക്കേണ്ടെ എന്ന് ചോദിച്ചപ്പോള്‍ അത് വിഷന്‍ ടെക്കിന്റെയും പിഡബ്‌ള്യുസിയുടെയും ഉത്തരവാദിത്തമാണെന്ന് പറഞ്ഞു!

ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ വിഷന്‍ടെക്കിലെയോ പിഡബ്ല്യുസിയുടെയോ സ്റ്റാഫ് കൂടിയായോ ?

ശിവശങ്കരനെതിരെ വകുപ്പുതല അന്വേഷണം നടത്താത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ ആരോപണവിധേയയായ സ്ത്രീയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വകുപ്പുതല അന്വേഷണം നടത്താനാവില്ലെന്നായിരുന്നു ന്യായം!

പെട്രോള്‍ പമ്പിലെ ജീവനക്കാരനും കുണ്ടന്നൂര്‍ പാലംപണിയുന്ന തൊഴിലാളിയുമൈാക്ക ഉദാഹരണമായി നിരന്നു!

പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കുറ്റത്തിന് പെട്രോള്‍ കമ്പനി എംഡിക്കെതിരെ അന്വേഷണമാവാം എന്ന് ഇപ്പോള്‍ സമ്മതിക്കുകയാണോ?

നിങ്ങള്‍ ഉയര്‍ത്തിയ തൊടുന്യായങ്ങളും കള്ളത്തരങ്ങളും കേരളത്തിലെ പ്രതിപക്ഷവും ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഒന്നൊന്നായി പൊളിച്ചില്ലേ മുഖ്യമന്ത്രീ?

ഇതില്‍ തീരുന്നില്ല.....

മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ വെറും 'ഡേര്‍ട്ടി ഫെലോ'യാണെന്ന് ഞങ്ങള്‍ക്ക് മുമ്പേ ബോധ്യമുള്ളതാണ്......

ഇത്തരം നിരവധി 'ഡേര്‍ട്ടി ഫെലോ'കള്‍ മുഖ്യമന്ത്രിയുടെ സ്വന്തം ഐടി വകുപ്പില്‍ ഇനിയുമുണ്ട്........

കാര്യങ്ങള്‍ ഒന്നൊന്നായി പുറത്ത് വരട്ടെ.......

ജലീല്‍ മന്ത്രിയുടെ ഈന്തപ്പഴം വാങ്ങലും സ്പീക്കറുടെ തലോടലും പ്രതിപക്ഷം വെറുതെ വിടാന്‍ പോകുന്നില്ല......

സൈബര്‍ കമ്മികള്‍ എത്ര തെറിവിളിച്ചാലും ചര്‍ച്ചകളില്‍ എത്ര കുരച്ച്ചാടിയാലും കേരളത്തിലെ പ്രതിപക്ഷം പിന്നോട്ടില്ല.......

നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു മിസ്റ്റര്‍ വിജയന്‍.....