ന്യൂഡൽഹി: അടുത്തമാസം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നതിനെ തുടർന്നാണ് ട്വിറ്ററിലൂടെയുളള രാഹുലിന്റെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം ഇതുപോലെ മുന്നോട്ടുപോവുകയാണെങ്കിൽ ആഗസ്റ്റ് പത്താകുമ്പോൾ രോഗികളുടെ എണ്ണം ഇരുപതുലക്ഷമായി ഉയരുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ഇതിനെ പ്രതിരോധിക്കാൻ സർക്കാർ കൃത്യവും ശക്തവുമായ നടപടികൾ കൈക്കൊളളണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നിരവധി തവണ രാഹുൽഗാന്ധി വിമർശിച്ചിരുന്നു.
അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. നിലവിൽ ഏറ്റവും കൂടുതൽ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ഡൽഹിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുളളത്.
10,00,000 का आँकड़ा पार हो गया।
इसी तेज़ी से #COVID19 फैला तो 10 अगस्त तक देश में 20,00,000 से ज़्यादा संक्रमित होंगे।
सरकार को महामारी रोकने के लिए ठोस, नियोजित कदम उठाने चाहिए। https://t.co/fMxijUM28r— Rahul Gandhi (@RahulGandhi) July 17, 2020