കാസർകോട്: കൊവിഡ് രോഗികളുടെ എണ്ണംകൂടുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ-കാസർകോട് അതിർത്തി അടച്ചു. അതിർത്തി പ്രദേശമായ പുളിങ്ങോമിലെ പാലമാണ് പൊലീസ് അടച്ചത്. ജില്ലയിൽ പൊതുഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെയാണ് പാലവും അടച്ചത്. അതേസമയം മുന്നറിയിപ്പില്ലാതെ പാലം അടച്ചതിനെതിരെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുളള ഒരുവാഹനവും കടത്തിവിടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണം കൂടിയതോടെയാണ് ഈ മാസം മുപ്പത്തൊന്നുവരെ പൊതുഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയത്.ട്രാൻ, സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെങ്കിലും കണ്ടെയ്ൻമെന്റ് സോണിൽ നിറുത്തുന്നതിനും ആളുകളെ കയറ്റുന്നതിനും നിരോധനമുണ്ട്. ഇന്നലെ ജില്ലയിൽ പതിനെട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.