തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തു നിന്ന് കഴക്കൂട്ടം പോകുന്ന വഴി പാങ്ങാപ്പാറ ഹെൽത്ത് സെന്ററിനടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് വാവയുടെ ഇന്നത്തെ ആദ്യത്തെ കോൾ. അടുത്തടുത്തായി മൂന്നു നാല് വീടുകൾ, ഈ വീടുകളിലേക്ക് പോകുന്ന നടപ്പാതയോട് ചേർന്ന് നിറയെ കൈതച്ചെടികൾ. ഇതിനിടയിലേക്ക് ഒരു മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്.
മാത്രമല്ല രണ്ട് ദിവസമായി രാത്രിയിൽ നടപ്പാതയിൽ പാമ്പിനെ കാണുന്നു.കുട്ടികളുടെ കളിസ്ഥലം കൂടി ആയതിനാൽ വീട്ടുകാർ എല്ലാം പേടിച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ട മാളത്തിലെ മണ്ണ് വെട്ടിമാറ്റി തുടങ്ങി. രസകരമായ ഒരു കാര്യം, എല്ലാ കൈതച്ചെടികൾക്കടിയിലൂടെയും മാളം കടന്നു പോകുന്നു. എല്ലാ ചെടിയും വെട്ടിമാറ്റി , മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മാളത്തിനകത്തു പാമ്പിനെ കണ്ടു, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.