guru

മോഹൻലാൽ എന്ന മഹാനടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത 'ഗുരു'. സിനിമ തീയേറ്റുകളിലെത്തിയിട്ട് വർഷങ്ങൾ ഒരുപാടായെങ്കിലും അതിന്റെ ചിത്രീകരണ സമയത്ത് മോഹൻലാലിനുണ്ടായ ചില അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനിപ്പോൾ.

'ഈ ഷൂട്ടിംഗിൽ ഉടനീളം മോഹൻലാൽ വെജിറ്റേറിയനാണ്. അദ്ദേഹത്തിന്റെ കുറേ അനുഭവങ്ങൾ അന്ന് എന്റെയടുത്ത് പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കല്ലെറിയുന്ന ഒരു സീനുണ്ട്. എന്നെ കല്ലെറിയരുതെന്ന് പറഞ്ഞ് കുന്നിൻ മുകളിൽ നിൽക്കുന്ന സീൻ കഴിഞ്ഞ് അദ്ദേഹം വൈകാരികമായി എന്നോട് പറഞ്ഞിരുന്നു വല്ലാത്തൊരു സ്പിരിച്വൽ ഫീൽ എന്നിലുണ്ടായെന്ന്. പുള്ളി ഹൈലി സ്പിരിച്വൽ ഫീലിലാണ് സേലത്തെ മുഴുവൻ ഭാഗവും എടുത്തത്'-സംവിധായകൻ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.