കോട്ടയം: ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഓഫീസ് അടച്ചിടാൻ തീരുമാനിച്ചത്. പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരുമെല്ലാം നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചിട്ടുണ്ട്.
അതേസമയം ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ ഇന്നുരാവിലെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ചുട്ടുതൊഴിലാളികളെ കൊവിഡ് സെന്ററിലേക്ക് മാറ്റി. ഇതിനെത്തുടർന്ന് മാർക്കറ്റ് അടച്ചു. രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും ഉറവിടം വ്യക്തമല്ല. ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷത്തിലാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തുമെന്നാണ് അധികൃതർ പറയുന്നത്.