യുവനടൻ വിജിലേഷ് വിവാഹിതനാവുന്നു. കല്യാണം സെറ്റായിട്ടുണ്ടേ... ഡേറ്ര് പിന്നീട് അറിയിക്കാട്ടോ.. കൂടെ ഉണ്ടാവണം. താരം ഫേസ് ബുക്കിൽ കുറിച്ചു.സ്വാതി ഹരിദാസാണ് വധു. ബി .എഡ് ബിരുദധാരിയാണ്. നവംബറിലാണ് നിശ്ചയം. വിവാഹം അടുത്ത വർഷമേ ഉണ്ടാവൂ.മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ വിജിലേഷ് അവതരിപ്പിച്ചിട്ടുണ്ട്. അജഗജാത്തരമാണ് വിജിലേഷ് അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രം.
താൻ പെണ്ണ് തേടുന്ന കാര്യവും സിനിമാക്കാരനായതിനാൽ ബ്രോക്കറെ സ
മീപിച്ചാൽ പെണ്ണ് കിട്ടാത്ത സാഹചര്യവും നേരത്തേ വിജിലേഷ് ഫേസ് ബുക്കിൽ കുറിച്ചിരുന്നു. അതിനാലാണ് പെണ്ണ് തേടുന്ന കാര്യം അറിയിക്കുന്നതെന്നും അറിയിച്ചിരുന്നു. ചേട്ടന് കൂലിപ്പണിയാണെന്നും കല്യാണം കഴിച്ചില്ലെന്നും വിജിലേഷ് കുറിച്ചിരുന്നു. കോഴിക്കോട് കാരയാട് സ്വദേശിയാണ് വിജിലേഷ് .