തബു, ഇഷാൻ ഖട്ടെർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര നായർ ഒരുക്കുന്ന ടിവിസീരിസ് എ സ്യൂട്ടബിൾ ബോയ് ട്രെയിലർ എത്തി.വിക്രം സേത്തിന്റെ എ സ്യൂട്ടബിൾ ബോയ് എന്ന നോവലിനെ ആസ് പദമാക്കി ഒരുക്കുന്ന ഈ സീരീസ് ബിബിസി ചാനൽ ആണ് ഒരുക്കുന്നത്. മാൻകപൂർ എന്ന കഥാപാത്രമായി ഇഷാനും സയീദഭായിയായി തബുവും എത്തുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും സിനിമയുടെ പ്രധാന വിഷയമാണ്. ജൂലായ് 26ന് ആദ്യ എപ്പിസോഡ് ബിബിസ് വണ്ണിൽ സംപ്രേഷണം ചെയ്യും.