തിരുവനന്തപുരം: ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയ്ക്കെത്തിയ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് എട്ടുഡോക്ടർമാരടക്കം ഇരുപത്തൊന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നുളളവർക്കാണെന്ന് വ്യക്തമല്ല. എവിടെനിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്നും വ്യക്തമല്ല.
കഴിഞ്ഞദിവസം നാല് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വാർഡ് അടച്ചിരുന്നു. രണ്ടു പി.ജി ഡോക്ടർമാർക്കും രണ്ടു ഹൗസ് സർജൻമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരോട് സമ്പർക്കം പുലർത്തിയ 30 ഡോക്ടർമാരും നിരീക്ഷണത്തിലാണ്.