കോട്ടയം: കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി ആറാംക്ളാസ് വിദ്യാർത്ഥിനി ശ്വാസംമുട്ടി മരിച്ചു. കോട്ടയം പാത്താമുട്ടം കരിമ്പനക്കുന്നേൽ അതുല്യ സനീഷാണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം എന്നാണ് വിവരം. വെളളുത്തുരുത്തി ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച അതുല്യ. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.