മോഹൻലാൽ ചിത്രം ലൂസിഫർ തെലുങ്കിൽ എത്തുമ്പോൾ ബോബി എന്ന പ്രതിനായകനെ അവതരിപ്പിക്കുക റഹ്മാൻ. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ വില്ലൻ കഥാപാത്രമായ ബോബിയെ അവതരിപ്പിച്ചത് വിവേക് ഒബ് റോയ്ആയിരുന്നു. തെലുങ്ക് ലൂസിഫറിൽ നായക വേഷത്തിൽ എത്തുന്നത് ചിരഞ്ജീവിയാണ്. ചിരഞ്ജീവിയാണ് ചിത്രത്തിന്റെ തെലുങ്ക് അവകാശം നേടിയിട്ടുള്ളത്. എന്നാൽ സംവിധായകൻ ആരാണ് എന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. മലയാളത്തിൽ വിവേക് ഒബ് റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തിന് ശബ്ദം നൽകിയത് നടൻ വിനീത് ആണ്.