ടോക്കിയോ : അടുത്ത വർഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന്റെ ഷെഡ്യൂൾ സംഘാടകർ പുറത്തിറക്കി. ഇൗ മാസം 24ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് കാരണമാണ് നീട്ടിവച്ചത്. 2021 ജൂലായ് 23നാണ് പുതിയ ഷെഡ്യൂൾ പ്രകാരം ഒൗദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ജൂലായ് 21ന് സോഫ്റ്റ്ബാൾ മത്സരങ്ങൾ തുടങ്ങും. ഇൗ വർഷത്തേക്ക് നിശ്ചയിച്ചിരുന്ന ഷെഡ്യൂളിൽ നേരിയ മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ. 42 വേദികളിലായാണ് ഒളിമ്പിക്സ് നടക്കുക. ആഗസ്റ്റ് എട്ടിനാണ് സമാപനം.