ന്യൂഡൽഹി : മാസിഡോണിയൻ താരം ഹൃസ്ത്യാൻ ഡെൻകോവിസ്കിയുമായുള്ള പ്രതിഫലപ്രശ്നത്തിന്റെ പേരിൽ ഐ ലീഗ് മുൻ ചാമ്പ്യൻന്മാരായ പഞ്ചാബ് എഫ്.സി മൂന്ന് സീസണുകളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് ഫിഫ നീക്കി. താരവുമായി ക്ളബ് ഒത്തുതീർപ്പിൽ എത്തിയതിനെത്തുടർന്നാണ് ഫിഫയുടെ പ്രശ്നപരിഹാര കമ്മിറ്റി വിലക്ക് മാറ്റിയത്.