england-windies-test

സ്റ്റോക്സിനും (176) സിബിലിക്കും(120) സെഞ്ച്വറി

മാഞ്ചസ്റ്റർ : ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് പാഠം പഠിച്ച ഇംഗ്ളണ്ട് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ചായയ്ക്ക് ശേഷം ഒന്നാം ഇന്നിംഗ്സ് 469/9 സ്കോറി​ലെത്തി​ ഡി​ക്ളയർ ചെയ്തു. സെഞ്ച്വറികൾ നേടിയ ഒാപ്പണർ ഡോം സിബിലിയും (120 ) വൈസ് ക്യാപ്ടൻ ബെൻ സ്റ്റോക്സും (176) ചേർന്ന് നാലാം വിക്കറ്റിൽ പടുത്തുയർത്തിയ 260 റൺ​സി​ന്റെ പ​ടു​കൂ​റ്റ​ൻ​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​ഇം​ഗ്ള​ണ്ടി​ന് ​ര​ക്ഷ​യാ​യ​ത്.

81/3 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച സ്റ്റോക്സും സിബിലിയും ചേർന്ന് ആദ്യ ദിനത്തിൽ 207/3ലെത്തിച്ചിരുന്നു. ഇന്നലെ ആദ്യ സെഷൻ മുഴുവൻ ഇരുവരും വിക്കറ്റ് വീഴാതെ കളി തുടർന്നു. ലഞ്ചിന് മുന്നേ സിബിലി സെഞ്ച്വറിയിലെത്തിയപ്പോൾ ലഞ്ച് കഴിഞ്ഞയുടൻ സ്റ്റോക്സും മൂന്നക്കം കണ്ടു. ശ്രദ്ധയോടെ കളി​ച്ച സി​ബി​ലി​യെ ടീം സ്കോർ 341-ൽ വച്ച് നഷ്ടമായെങ്കി​ലും സ്റ്റോക്സ് ഒരറ്റത്ത് പോരാട്ടം തുടർന്നു.ഒലീ പോപ്പി​നെ (7)ചായയ്ക്ക് മുമ്പ് നഷ്ടമായി​.റോസ്റ്റൻ ചേസാണ് ഇരുവരെയും പുറത്താക്കി​യത്. തുടർന്ന് ബട്ട്ലർ(40), ഡോം ബെസ് (31*) എന്നി​വരുടെ ബാറ്റിംഗ് 469ലെത്തിച്ചപ്പോൾ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.