തെലുങ്കിൽ, കീർത്തി സുരേഷിന് രണ്ട് ചിത്രങ്ങൾ കരാറായി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ കീർത്തി യുവ സൂപ്പർ താരം മഹേഷ്ബാബുവിനോടൊപ്പമാണ് ഇനി അഭിനയിക്കുന്നത്. ഹിറ്റ് മേക്കർ തേജ സംവിധാനം ചെയ്യുന്ന അലിവേലു മങ്കാ വെങ്കിട്ടരമണ എന്ന ചിത്രത്തിൽ ഗോപിചന്ദിന്റെ നായികയാകുന്നതും കീർത്തി സുരേഷാണെന്നാണ് തെലുങ്കിൽ നിന്നുള്ള വാർത്തകൾ.
അഭിനയ സാദ്ധ്യതയുള്ള വേഷമായതിനാലാണ്കീർത്തിയെപ്പോലൊരു നായികയെ പരിഗണിക്കുന്നതെന്ന് സംവിധായകൻ തേജ പറയുന്നു.