നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന ബിസ്മി സ്പെഷ്യലിൽ ഐശ്വര്യ ലക്ഷ്മി നിവിൻ പോളിയുടെ നായികയാകുന്നു.
ഐശ്വര്യ ലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും നിവിൻ പോളിയായിരുന്നു നായകൻ.
വീക്കെൻഡ് ബ്ളോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ബിസ്മി സ്പെഷ്യലിന്റെ രചന നിർവഹിക്കുന്നത് സംവിധായകൻ രാജേഷ് രവിയും രാഹുൽ രമേഷും സാനു മജീദും ചേർന്നാണ്. ഛായാഗ്രഹണം: സാനു വർഗീസ്, സംഗീതം: സുഷീൻ ശ്യാം.