വാഷിംഗ്ടൺ: ശബ്ദത്തേക്കാൾ 17 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് അമേരിക്കൻ സൈന്യം. ഉന്നത പ്രതിരോധവൃത്തങ്ങള ഉദ്ധരിച്ച് ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ മാർച്ചിൽ പസഫിക് സമുദ്രത്തിലാണ് മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് വിവരം. കൂടാതെ അമേരിക്കൻ സൈന്യം മറ്റൊരു ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ കൂടി ഇക്കൊല്ലം പരീക്ഷിക്കും. വരുന്ന നാലുവർഷത്തിനുള്ളിൽ 40 ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങൾ കൂടി നടത്താനാണ് സൈന്യത്തിന്റെ പദ്ധതി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിലവിൽ പരീക്ഷിച്ച മിസൈൽ ശബ്ദത്തേക്കാൾ 17 ഇരട്ടി വേഗത്തിൽ സഞ്ചരിക്കുമെന്ന് പറഞ്ഞത്.