sudhakar-mangalodayam-

തിരുവനന്തപുരം പ്രശസ്ത നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. 72 വയസായിരുന്നു. വൈക്കത്തിനടുത്ത് വെള്ളൂരാണു സുധാകറിന്റെ സ്വദേശം. മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാള വായനക്കാരിൽ ചിരപ്രതിഷ്ഠ നേടി. നാലു സിനിമകൾക്കും സീരിയലുകൾക്കും കഥയെഴുതി.

നോവലുകൾ പിന്നീട് പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു. പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകർ പി.നായർ എന്ന യഥാർഥ പേരിൽ ആണ് എഴുതിയത്. 1985ൽ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നന്ദിനി ഓപ്പോൾ പിന്നീട് സിനിമയായി.

സുധാകര്‍ മംഗളോദയത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.