കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ആരാധകർക്കായി കിറ്റ് ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: ഐ.എസ്.എൽ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസറ്രേഴ്സ് ടീമിന്റെ ജേഴ്സികൾ ഡിസൈൻ ചെയ്യാൻ ആരാധകർക്ക് അവസരം. ക്ലബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് ജേഴ്സി ഡിസൈൻ ചെയ്യാനുള്ള അവസരമാണ് ആരാധകർക്ക് ക്ലബ് നൽകിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി അക്ഷീണം പ്രവർത്തിക്കുന്ന മുൻ‌നിര പ്രവർത്തകരോട് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള ക്ലബിന്റെ കാമ്പെയ്‌നായ #സല്യൂട്ട് ഔർഹീറോസ് (#Salute Our Heroes) എന്നതാണ് ജേഴ്സി രൂപകൽപ്പനയുടെ തീം. ഈ മാസം 26രെ മത്സരത്തിനായി ഡിസൈനുകൾ സമർപ്പിക്കാം. തിരഞ്ഞെടുത്ത ഡിസൈൻ ഐ‌.എസ്‌.എൽ സീസൺ 7നായുള്ള ക്ലബിന്റെ മൂന്നാമത്തെ ഔദ്യോഗിക കിറ്റ് ആയി തിരഞ്ഞെടുക്കപ്പെടും. വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്സി അവതരിപ്പിക്കൽ ചടങ്ങിൽ പങ്കാളിയാകാനുള്ള അവസരം ലഭിക്കും.

ഡിസൈനുകൾ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ #സല്യൂട്ട്ഔർഹീറോസ് #SaluteOurHeroes എന്ന ക്ലബിന്റെ ഹാഷ്‌ടാഗ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യണം.

ഡിസൈനുകൾ ജെപിഇജി, പിഎൻജി, അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ (JPEG/PNG/PDF)

info@kbfcofficial.com ലേക്ക് ഇമെയിൽ ചെയ്യാം. ഡിസൈൻ മാർഗ്ഗനിർദേശങ്ങൾ ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://blog.keralablastersfc.in/kit-design-contest/ യിൽ ലഭ്യമാണ്