തിരുവനന്തപുരം : ശിവശങ്കറിന്റെ അവിഹിത ഇടപെടലുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ ഇന്റലിജൻസ് വീഴ്ച വരുത്തിയോയെന്ന് പരിശോധിക്കാനും സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായി.
പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നോക്കുന്നത് സംസ്ഥാന കമ്മിറ്റി അംഗമായ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും മറ്റൊരു അഡിഷണൽ സെക്രട്ടറിയുമാണ്. ഇന്റലിജൻസിനെ പഴിക്കുമ്പോൾ ഇവരുടെ വീഴ്ച കൂടി പരിശോധിക്കേണ്ടിവരും. ശിവശങ്കർ സെക്രട്ടറിയായിരിക്കെ ഐ.ടി വകുപ്പിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന മുഴുവൻ നിയമനങ്ങളും പാർട്ടി വിശദമായി പരിശോധിക്കും.