tt

തിരുവനന്തപുരം: കൊവിഡിനായുള്ള ആന്റിജൻ പരിശോധനയ്ക്കുള്ള അനുമതി നൽകാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്റ്റേറ്റ് നോഡൽ ഓഫീസർക്ക് കഴിയുമെന്ന് ഐ.സി.എം.ആർ അറിയിച്ചു. സർക്കാർ ആശുപത്രികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ആന്റിജൻ പരിശോധന നടത്താം. ഇവരിൽ രോഗലക്ഷണമുള്ളവർ നെഗറ്റീവ് ആയാലും ആർ.ടി പി.സി.ആർ ടെസ്റ്ര് നടത്തണം.

ഐ.സി.എം.ആർ നേരിട്ട് പരിശോധനാധികാരം നൽകിയ സ്ഥാപനങ്ങൾക്ക് ഇത് തുടരാം. അതേ സമയം ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ അവലോകനവും അംഗീകാരവും ഐ.സി.എം.ആറും മെന്റർ ഇൻസ്റ്റിറ്റ്യൂട്ടുകളുമാണ് നടത്തുക.കൊറിയൻ കമ്പനിയായ എസ്.ബി ബയോ സെൻസറിന് മാത്രമാണ് ആന്റിജൻ കിറ്റുകൾ വിതരണം ചെയ്യാൻ അനുവാദമുള്ളത്.