ന്യൂഡൽഹി: കൊവിഡ് രോഗത്തിൽ നിന്നും മുക്തി നേടുന്ന കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക സമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രോഗത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 150 രാജ്യങ്ങളിലേക്ക് ഇന്ത്യ വൈദ്യസഹായവും മറ്റു സഹായങ്ങളും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
'കൂട്ടായ പരിശ്രമവും സമഗ്ര വളര്‍ച്ചയുമെന്ന തത്വമാണ് ഞങ്ങള്‍ പിന്തുടരുന്നത്. ലോകജനതയുടെ ആറിലൊന്ന് ഇന്ത്യയിലാണ്. ഞങ്ങളുടെ ഭാരത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഞങ്ങള്‍ ശ്രദ്ധാലുവാണ്. വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ആഗോള ലക്ഷ്യം കൈവരിക്കുന്നതിലുള്ള മുന്നേറ്റമായി അത് മാറും.'- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി രാജ്യത്തെ ജനങ്ങൾ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ താഴേത്തട്ടില്‍ വരെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത സേവനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു.
ലോകത്തിലെ മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വികസന നയങ്ങളുടെ വിജയങ്ങളില്‍ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനാൻ സാധിക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ഓരോ പൗരനും പാര്‍പ്പിടം ഉണ്ടെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.