അബുദാബി: കൊവിഡ് പ്രതിരോധത്തിൽ മികച്ച മുന്നേറ്റവുമായി അറബ് രാജ്യമായ യു.എ.എ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1036 പേരാണ് കൊവിഡ് രോഗബാധയിൽ നിന്നും മുക്തി നേടിയത്.കൊവിഡ് രോഗം ഭേദമായി ആശുപത്രി വാസം ആകെ എണ്ണം 48,448 ഉയർന്നതായി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജ്യത്ത്, പുതുതായി 293 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, രണ്ടു പേർ രോഗം മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 56,422 ആണ്. ഇതുവരെ രോഗം മൂലം മരണപ്പെട്ടവർ 337.
കൊവിഡ് രോഗവും ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായും കൃത്യമായി ചികിത്സ നൽകുന്നതിനും രാജ്യത്താകമാനം കൊവിഡ് പരിശോധന യു.എ.ഇ വർദ്ധിപ്പിച്ചിരുന്നു.
ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുവന്ന വേളയിലും രാജ്യത്തെ കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ ശക്തമായി തന്നെ തുടരുന്നുണ്ട്. കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്ക് യു.എ.ഇയിൽ ഭാരിച്ച പിഴയാണ് സർക്കാർ ചുമത്തുന്നത്.