മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ) വ്യാപാര മേഖലയിൽ നേട്ടം. ആരോഗ്യം മെച്ചപ്പെടും. മനസന്തോഷം ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ) വിട്ടുവീഴ്ചകൾക്ക് തയ്യാറാകും. മഹദ് വ്യക്തികളെ പരിചയപ്പെടും. ഭാവനകൾ യാഥാർത്ഥ്യമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം) സമചിത്തതയോടെ പ്രവർത്തിക്കും. നവീന ആശയങ്ങൾ നടപ്പാക്കും. നിസ്വാർത്ഥ പ്രവർത്തനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം) സംസാരത്തിൽ മിതത്വം കാട്ടും. സ്ഥാനമാനങ്ങൾ കരസ്ഥമാക്കും. പരീക്ഷയിൽ ആത്മവിശ്വാസം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) കീഴ്വഴക്കം പാലിക്കും. ശകാരം കേൾക്കാനിടവരും. സന്തുഷ്ടിയും സമാധാനവും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) സാഹസ പ്രവൃത്തികളെ ഒഴിവാക്കും, നേതൃസ്ഥാനം ഒഴിയും. സഹപ്രവർത്തകരുടെ നിസഹകരണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി) അപര്യാപ്തതകൾ മനസിലാക്കും. പങ്കാളിയുടെ സമീപനത്തിൽ ആശ്വാസം. കൂട്ടുകച്ചവടത്തിൽ നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട) പുതിയ കർമ്മമേഖലകൾ. അഭിവൃദ്ധിയുണ്ടാകും. അംഗീകാരങ്ങൾ ലഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക) നിയമസഹായം തേടും. കൂടുതൽ പ്രയത്നം വേണ്ടിവരും. ആശങ്ക വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി) ദുഷ്ചിന്തകൾ ഒഴിവാക്കും. കാര്യങ്ങൾ ചെയ്തുതീർക്കും. നിയന്ത്രണങ്ങൾക്ക് വിധേയമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക) ആർഭാടങ്ങൾ ഒഴിവാക്കും. യുക്തിപൂർവം പ്രവർത്തിക്കും. മാർഗതടസങ്ങൾ മാറും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി) നിഷ്പക്ഷ മനോഭാവം. മുൻകോപം നിയന്ത്രിക്കണം. നീതിയുക്തമായ സമീപനം.