mette
മെറ്റെ ഫ്രെഡ്രിക്‌സ് വരൻ ബോ​ ​തെം​ഗ് ​ബ​ർ​ഗുമൊത്ത്

നാലുപേരുടെ സഹായത്തിൽ വെറും രണ്ടുമണിക്കൂർ കൊണ്ട് ഒരു കോവിഡ് ആശുപത്രി റെഡി. ഐ.ഐ.ടി മദ്രാസിന്റെ നേതൃത്വത്തിലുള്ള മോഡുലസ് ഹൗസിംഗ് എന്ന സ്റ്റാർട്ടപ്പാണ് സഞ്ചരിക്കുന്ന ആശുപത്രിയെന്ന ഈ ആശയത്തിനു പിന്നിൽ. മെഡികാബ് എന്നാണ് ഈ ആശുപത്രിയുടെ പേര്. പ്രധാനമായി ഗ്രാമപ്രദേശങ്ങളിലെ കോവിഡ് രോഗികളെ മാറ്റിപ്പാർപ്പിച്ച് ചികിത്സ നൽകുന്ന സംവിധാനമാണിത്. വയനാട്ടിൽ കഴിഞ്ഞയാഴ്ച 15 കട്ടിലുകൾ അടങ്ങിയ മെഡികാബ് ആശുപത്രി സജ്ജീകരിച്ചുകഴിഞ്ഞു.

2018ൽ ഇന്ത്യയിൽ നടന്ന കടുവാ കണക്കെടുപ്പും ഗിന്നസ് റെക്കോഡിൽ.. ലോകത്തിലെ ഏറ്റവും വലിയ കാമറാ ട്രാപ് വന്യജീവി കണക്കെടുപ്പ് എന്ന റെക്കാഡാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. നിലവിൽ ഇന്ത്യയിൽ 2967 കടുവകളുണ്ടെന്നാണ് സർവേയിലൂടെ കണ്ടെത്തിയത്. അതിൽ 2461 കടുവകളുടെയും ചിത്രങ്ങൾ പകർത്താൻ സാധിച്ചുവെന്നതാണ് രാജ്യത്തിന്റെ നേട്ടം. ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടും ദേശീയ കടുവാ സംരക്ഷണ അതോറിട്ടിയും ചേർന്നാണ് കണക്കെടുപ്പ് നടത്തിയത്. 141 വ്യത്യസ്ത മേഖലകളിലെ 26,838 സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. കടുവകളുടെ ചലനത്തിനനുസരിച്ച് സ്വയം റെക്കോഡ് ചെയ്യുന്ന കാമറകളാണ് സർവേയ്ക്ക് ഉപയോഗിച്ചത്.

ലോകമെങ്ങും കൊവിഡ് ഭീതി ആളിപ്പടരുന്നതിനിടെ ബീൻസ് വിവാദത്തിൽ പെട്ടിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാങ്ക . ന്യൂജഴ്‌സി ബ്രാൻഡായ ഗോയ ഫുഡ്‌സിന് പരസ്യം ചെയ്തതാണ് വിവാദമായത്. ഗോയ ഉണ്ടെങ്കിൽ ഭക്ഷണം നന്നാകുമെന്ന ക്യാപ്ഷനോടുകൂടി ടിന്നിലടച്ച ബീൻസുമായി നിൽക്കുന്ന സ്വന്തം ചിത്രമാണ് ട്വിറ്ററിലൂടെ ഇവാങ്ക പങ്കുവച്ചത്. സർക്കാർ മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തുന്ന ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിമർശകരുടെ പക്ഷം.
യു.എസ് പ്രസിഡന്റിന്റെ ഉപദേശക സർക്കാർ ഓഫിസുകളെ വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു.

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്രിക്‌സ് കഴിഞ്ഞ ബുധനാഴ്ച വിവാഹിതയായി. സിനിമാസംവിധായകനും ഫോട്ടോഗ്രാഫറുമായ ബോ തെംഗ് ബർഗുമായുള്ള മെറ്റെയുടെ വിവാഹം

തെക്കുകിഴക്കൻ ഡെന്മാർക്കിലെ മോയെൻ ദ്വീപിലെ മെഡിയവൽ മാഗ്‌ലെബി പള്ളിയായിരുന്നു.തിരക്കുകളെ തുടർന്ന് മെറ്റെയുടെ വിവാഹം മൂന്ന് തവണ മാറ്റി വച്ചിരുന്നു.

ഡെൻമാർക്കിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി 2019 ജൂൺ 27-നു തിരഞ്ഞെടുക്കപ്പെട്ട മെറ്റ, തിരഞ്ഞെടുപ്പിന്റെ തിരക്കുകളെത്തുടർന്നാണ് കഴിഞ്ഞ വർഷം അവസാനം നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവെച്ചത്. പിന്നീട് കോവിഡ് വ്യാപനവും വിവാഹം മാറ്റിവെക്കുന്നതിന് കാരണമായി. മൂന്നാംതവണ മെറ്റെയ്ക്ക് യൂറോപ്യൻ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടിവന്നതോടെ വിവാഹം നീളുകയായിരുന്നു.വളരെ ലളിതമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത് 90 പേർ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.

വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകൾ വിദ്യാ റാണിയെ യുവമോർച്ച തമിഴ്‌നാട് സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി നിയമിച്ചു.

വീരപ്പന്റെ മൂത്തമകളായ വിദ്യാറാണി അഭിഭാഷകയാണ്. കൃഷ്ണഗിരിയിൽ ഒരു ട്യൂഷൻ സെന്റും നടത്തുന്നുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിലാണു വിദ്യ ബി.ജെ.പിയിൽ ചേർന്നത്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.ജി. ആറിന്റെ വളർത്തുമകൾ ഗീത മധുമോഹൻ, സഹോദരന്റെ കൊച്ചുമകൻ ആർ. പ്രവീൺ എന്നിവരെ ബി.ജെ.പി. സംസ്ഥാന നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി. നടൻ ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരൻ, നടന്മാരായ രാധാ രവി, വിജയകുമാർ എന്നിവർക്ക് നിർവാഹക സമിതി ഓർഗനൈസർമാർ എന്ന പ്രത്യേക പദവിയും നൽകി.

മാസ്ക് ധരിക്കില്ലെന്ന് പറഞ്ഞു നടന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒടുവിൽ മാസ്ക് ധരിച്ചു.കഴിഞ്ഞയാഴ്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കാനെത്തിയതായിരുന്നു ട്രംപ്.

‘ആശുപത്രിയിലായിരിക്കുമ്പോൾ മാസ്ക് ധരിക്കുന്നത്

നന്നായിരിക്കു’മെന്ന് അവിടേക്കു പോകാൻ ഹെലികോപ്റ്ററിൽ കയറും മുൻപ് മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു.

2022ൽ നടക്കാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പ് ഷെഡ്യൂൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന് ഖത്തർ വേദിയാകുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലാകും മത്സരംനടക്കുക. ദിവസവും നാല് കളികൾ വീതമാണ് ഉണ്ടാവുക.