pic

കാലാവസ്ഥ മാറുന്നതനുസരിച്ച് ചർമ്മത്തിന് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. വേണ്ട പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ചർമ്മത്തിന്റെ നിറം മ‌ൃദുത്വം എന്നിവ കുറ‌യും.ചർമ്മത്തെ പരിപാലിക്കുന്നതിനുള്ള പ്രധാന ഘട്ടം ചർമ്മം ഈർപ്പ രഹിതമായി സൂക്ഷിക്കുക എന്നതാണ്. ഇത് ചർമ്മത്തെ മനോഹരവും തിളക്കമുള്ളതുമാക്കി നിലനിറുത്തുവാൻ സഹായിക്കുന്നു. മഴക്കാലത്ത് ചർമ്മത്തിന് സുഷിരങ്ങൾ , എണ്ണമയം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. “അനാരോഗ്യകരമായ അല്ലെങ്കിൽ എണ്ണമയമുള്ള ഭക്ഷണക്രമം മുഖക്കുരു, തുറന്ന സുഷിരങ്ങൾ, ഫംഗസ് അണുബാധകൾ എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ദ്ധർ പറയുന്നു. ആഹാരത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് പുറമെ മഴക്കാലത്ത് ചർമ്മതെ എങ്ങനെ പരിപാലിക്കാമെന്ന് നോക്കാം.

സുഷിരങ്ങൾ അടഞ്ഞുപോകുന്ന തരത്തിലുള്ള എണ്ണ നീക്കം ചെയ്യുന്നതിനായി ദിവസത്തിൽ മൂന്ന് തവണയെങ്കിലും മുഖം വെറും വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക. ഓരോ തവണ മുഖം വൃത്തിയാക്കിയ ശേഷവും മോയ്‌സ്ചുറൈസർ പുരട്ടുക. കുളി കഴിഞ്ഞ ശേഷം മോയ്‌സ്ചുറൈസർ ഉപയോഗിക്കാൻ മറന്നു പോകരുത്.ചർമ്മ സംരക്ഷണത്തിനായും കേശസംരക്ഷണത്തിനായും വിപണിയിൽ അനേകം ഉൽപ്പന്നങ്ങൾ ലഭ്യമാണ്.ചർമ്മത്തിന്റെയും മുടിയുടെയും സ്വഭാവം അനുസരിച്ച് വേണം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ. എല്ലാ തരം ഉത്പന്നങ്ങളും നിങ്ങളുടെ ചർമ്മത്തിനും മുടിക്കും യോജിക്കണമെന്നില്ല.

ഒരു സൺസ്ക്രീൻ ആവശ്യമാണ്.മഴയുള്ള ദിവസങ്ങളിലും സൂര്യൻ അൾട്രാവയലറ്റ് രശ്മികൾ പുറപ്പെടുവിക്കുന്നത് തടയാൻ കഴിയില്ല, മാത്രമല്ല അവ ചർമ്മത്തിന് ദോഷം ചെയ്യുന്നതുമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ നല്ല എസ്‌.പി‌.എഫ് ഉള്ള സൺസ്‌ക്രീൻ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നതിന് ഇരുപത് മിനിറ്റ് മുമ്പായി സൺസ്‌ക്രീൻ പുരട്ടാൻ ശ്രദ്ധിക്കുക.ജലത്തിന്റെ അളവ് കൂടുതലായി ഉള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും ചർമ്മത്തെ കൂടുതൽ ഉന്മേഷത്തോടെ നിലനിറുത്താൻ സഹായിക്കും. അകത്ത് നിന്ന് ജലാംശം ലഭിക്കുന്നതിന് ആപ്പിൾ, കിവി, തക്കാളി, വെള്ളരിക്ക, സുക്കിനി തുങ്ങിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.