ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 14,176,006 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 598,447 ആയി ഉയർന്നു. 8,440,596 പേർ രോഗമുക്തി നേടി.
അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 24 മണിക്കൂറിനിടെ അമേരിക്കയിൽ 67000ത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,766,605 ആയി. 141,977 പേരാണ് യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 1,733,847 പേർ സുഖം പ്രാപിച്ചു. ബ്രിസീലിലും സ്ഥിതി ആശങ്കാജനകമാണ്. 2,048,697 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 77,932 ആയി ഉയർന്നു. 1,366,775 പേർ രോഗമുക്തി നേടി.
ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 1,040,457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 26,285 ആയി. 654,078 പേർ സുഖം പ്രാപിച്ചു. അതേസമയം, രാജ്യത്തെ 80 ശതമാനം കൊവിഡ് രോഗികളും വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് ആരോഗ്യമന്ത്രാലയം.അറിയിച്ചു. ഐ.സി.യുവിലുള്ളത് 1.94 ശതമാനം മാത്രമാണ്. വെന്റിലേറ്ററിലുള്ളത് 0.35 ശതമാനം. ഓക്‌സിജൻ പിന്തുണയോടെ കഴിയുന്നത് 2.81 ശതമാനം ആണെന്നും കേന്ദ്രം വ്യക്തമാക്കി. രോഗമുക്തി നിരക്ക് 63.33 ശതമാനമായി ഉയർന്നു.