തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ കടയ്ക്ക് തീപിടിച്ചു. അടച്ചിട്ട ഫാസ്റ്റ്ഫുഡ് കടയ്ക്കാണ് തീപിടിച്ചത്. കടയോട് ചേർന്നുള്ള വീടിനും തീപിടിച്ചു. ആർക്കും പരിക്കില്ലെന്നാണ് സൂചന.ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു.
രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അടുത്തുള്ള വീടുകളിലുള്ളവരെ ഒഴിപ്പിച്ചിരുന്നു. എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.