covid-death

കാസർകോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഈ മാസം പതിനൊന്നിനാണ് നഫീസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇവരുടെ വീട്ടിലെ എഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കാസർകോട് ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്‌ക്കരിക്കും.

ഇന്നലെ സംസ്ഥാനത്ത് 791 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന നിരക്കാണ് ഇത്. സമ്പർക്കത്തിലൂടെ 532 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല. കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൂ​ന്തു​റ​യി​ലും,​ ​പു​ല്ലു​വി​ള​യി​ലും​ ​ ​സ​മൂ​ഹ​വ്യാ​പ​നം​ ​ഉണ്ടായതായി മുഖ്യമന്ത്രി ​സ്ഥി​രീ​ക​രി​ച്ചു.