uthra

കൊല്ലം: ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കൊല്ലം സ്വദേശിനി ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തിൽ നിന്ന് മൂർഖൻ പാമ്പിന്റെ വിഷം കണ്ടെത്തി. കേസിലെ പ്രതിയായ സൂരജിനെതിരെ രാസപരിശോധന ഫലം നിർണായക തെളിവാകും.


ഉത്രയുടെ ആന്തരിക അവയവങ്ങളിൽ സിട്രസിൻ മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിച്ച് ഉത്രയെ മയക്കി കിടത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അടുത്തമാസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചേക്കും.

മേയ് ഏഴിനാണ് ഉത്രയെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സൂരജാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. താനാണ് ഉത്രയെ കൊന്നതെന്ന് ദിവസങ്ങൾക്ക് മുമ്പ് സൂരജ് കരഞ്ഞുകൊണ്ട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.