actor-bala

തമിഴിലും മലയാളത്തിലുമൊക്കെ ഒരുപാട് ആരാധകരുള്ള നടനാണ് ബാല. ഇപ്പോഴിതാ പുനർ വിവാഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടൻ. തന്റെ യുട്യൂബ് ചാനലിൽ ഡോ.മോൺസന്റെ ചോദ്യത്തിനാണ് ബാല പുനർവിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. എന്തിനാണ് ഇനിയും ബാച്ചിലറായി ജീവിക്കുന്നത്, സിനിമയ്ക്ക് വേണ്ടിയാണോ, അതോ ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിച്ചാൽ മതിയെന്നുള്ള തീരുമാനം കൊണ്ടാണോ എന്നായിരുന്നു ഡോക്ടറുടെ ചോദ്യം.

' ചില കാര്യങ്ങൾ സംഭവിക്കണം. നല്ലകാര്യങ്ങൾ സംഭവിക്കുമ്പോൾ സംഭവിക്കും. ഉടനെയുണ്ടാകുമോ എന്ന ഡോക്ടറുടെ ചോദ്യത്തിന് ആലോചനകളൊക്കെ വരുന്നുണ്ട്. കാത്തിരിക്കാം. ലോകം ഒന്ന് ശരിയായി വരട്ടെ എന്നിട്ട് നോക്കാമെന്നായിരുന്നു താരത്തിന്റെ മറുപടി. ഏറ്റവും വലിയ വിജയം എന്നു പറയുന്നത് നമ്മുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണകൾ കൊണ്ട് ഉണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയത്. ഇരുവർക്കും ഒരു മകളുണ്ട്.