ആറ്റിങ്ങലിൽ നിന്ന് അയലം പോകുന്ന വഴി കൈപ്പറ്റമുക്കിനടുത്തുള്ള ഒരു വീട്ടിലെ കിണറിൽ രണ്ടു ദിവസമായി ഒരു മൂർഖൻ പാമ്പിനെ കാണുന്നു എന്ന് പറഞ്ഞു രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി.നല്ല ആഴമുള്ള കിണർ, മാത്രവുമല്ല നല്ല വഴുക്കലുമുണ്ട്. അതിനാൽ ഇറങ്ങുക പ്രയാസകരമാണ്. ഇതിനേക്കാൾ വലുതും അപകടം നിറഞ്ഞതു മായാ കിണറുകളിൽ വാവ ഇറങ്ങാറുണ്ട്.

snake-master

പക്ഷെ ഇറങ്ങാതെ പാമ്പിനെ പിടികൂടാൻ പറ്റിയാൽ അത്രയും നല്ലത്. കിണറിനകത്തു വെള്ളത്തിൽ ഒരു തടിയിൽ ചുറ്റിയാണ് ഇരിക്കുന്നത്. മൂർഖൻ പാമ്പുകൾക്ക് കൂടുതൽ സമയം വെള്ളത്തിനടിയിൽ മുങ്ങികിടക്കാൻ സാധിക്കില്ല. ഒരു വലകെണി ഒരുക്കി പാമ്പിനെ പിടികൂടാൻ വാവ തീരുമാനിച്ചു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടു. മൂർഖൻ വെള്ളത്തിനടിയിലേക്കു ഒളിച്ചു. കാണുക, സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...