അവിചാരിതമായി സംഭവിക്കുന്ന ഒരു വിമാന അപകടത്തെ തുടര്‍ന്ന് പൈലറ്റ് അജ്ഞാതമായ ഒരു ദ്വീപില്‍ എത്തിപ്പെടുന്നത് പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വചിത്രമാണ് 'ദി ഫാന്‍റം റീഫ്'. രമേശ് മേനോന്‍, മിഥുന്‍ സുന്ദരേശ്, ഷാലിന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പി. ജി മോഷൻ പിക്ചേർസിന്റെ ബാനറിൽ അരുൺ പി.ജിയും ലാസ്ഹോമും കൂടിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ജോയിന്‍റ് ഡാഡിയും എസ്.എച്ച് പ്രൊഡക്ഷനുമാണ് സഹനിർമാണം. പൂര്‍ണ്ണമായും ഇംഗ്ലീഷ് ഭാഷയിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
യൂട്യൂബില്‍ മലയാളം സബ് ടൈറ്റിലും ഉണ്ട്. റിസാല്‍ മുഹമ്മദ്, മിഥുന്‍ സുന്ദരേശ്, രമേഷ് മേനോന്‍, അരുണ്‍ ജി.മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്ഈ ഹൃസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉൾക്കടലിൽ ഇടക്കുമാത്രം ദൃശ്യമാകുന്ന ഒരുപാട് അപൂര്‍വതകള്‍ ഉള്ള ദ്വീപാണ് ഫാന്‍റം റീഫ്. മനുഷ്യർ ഇതുവരെ എത്തിപ്പെടാത്ത നിഗൂഡതകള്‍ ഉള്ള ഈ ദ്വീപില്‍ വരുന്ന കുറച്ചുപേരു, തുടര്‍ന്നു ആ ദ്വീപില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ഭീകരമായ അനുഭവങ്ങളും ആണ് ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം.
ധര്‍മ്മടം തുരുത്തിലെ മനോഹരമായ ലൊക്കേഷനെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് മോബിയാണ്. സച്ചിന്‍ സുമറാമിന്‍റെ കഥയ്ക്ക്, മിഥുന്‍ സുന്ദരേശന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. എഡിറ്റിങ്ങും കളറിങ്ങും സൌണ്ട് ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അരുൺ പി. ജിയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് മുഹമ്മദ് അലി ആണ്. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും അണിയറക്കാർ തയ്യാറായിട്ടില്ല.വിമാന അപകടം ഉള്‍പ്പെടെയുള്ള ചിത്രത്തിലെ രംഗങ്ങള്‍ മികച്ച സാങ്കേതിക നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മേക്കപ്പ് - ശ്രീജിത് കലയ് അരസ്സ്, വി. എഫ് എക്‌സ് : അചിന്ത്യ സ്റ്റുഡിയോ,ഔൾ ഡിസൈൻ ലാബ്സ്.