തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കുരുക്ക് മുറുകുന്നു. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും, സ്വർണക്കടത്തിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും കേസിലെ പ്രതിയായ സരിത്ത് മൊഴി നൽകിയതായി സൂചന.മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തേക്കും.
അതേസമയം, എൻ.ഐ.എ സംഘം തെളിവെടുപ്പ് തുടരുകയാണ്. സ്വപ്നയേയും സന്ദീപിനെയും തിരുവനന്തപുരത്തെത്തിച്ചു. രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനേയും, നാലാം പ്രതിയായ സന്ദീപിനെയും രണ്ട് സംഘങ്ങളായിട്ടാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. സന്ദീപിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വപ്നയുടെ പി.ടി.പി നഗറിലെ വസതിയിലും എൻ.ഐ.എ പരിശോധന നടത്തുന്നു.