vishnu
f

സുജിത് ലാൽ സംവിധാനം ചെയ്യുന്ന രണ്ട് എന്ന സിനിമയിൽ വിഷ് ണു ഉണ്ണിക്കൃഷ്ണൻ നായകനാവുന്നു. ഹെവൻലി മുവീസിന്റെ ബാനറിൽ പ്രജീവ് സതൃവ്രതൻ നിർമ്മിക്കുന്ന സിനിമയിൽ അന്ന രേഷ് മ രാജനാണ് നായിക. ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി. മേനോൻ, മാല പാർവതി, നവാസ് വള്ളിക്കുന്ന്, സ്വാരജ് ഗ്രാമിക എന്നിവരാണ് മറ്റു താരങ്ങൾ. ബിനുലാൽ ഉണ്ണിയുടേതാണ് കഥ. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു. ചിത്രത്തിന്റെ പൂജ നടന്നു.