makhaya-ntini

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ താൻ നേരിട്ട അവഗണനയെക്കുറിച്ച് വെളിപ്പെടുത്തി മഖായ എന്റിനി

ജോഹന്നാസ്ബർഗ്: വംശവെറിക്കെതിരേ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടുത്തലിനെപ്പറ്റി തുറന്ന് പറഞ്ഞ് മുൻ താരം മഖായ എന്റിനി. സഹതാരങ്ങളിൽ നിന്ന് നിറത്തിന്റെ പേരിൽ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്നും തന്നെ എല്ലാവരും ഒറ്റപ്പെടുത്തിയിരുന്നെന്നുമാണ് എന്റിനിയുടെ വെളിപ്പെടുത്തൽ. സൗത്ത് ആഫ്രിക്കൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എന്റിനി.

എന്റിനിയുടെ വാക്കുകൾ

മറ്റെല്ലാവരും ഒന്നിച്ചാണ് ടീം ഹോട്ടലിൽ അത്താഴം കഴിക്കാൻ പോവുക. എപ്പോൾ പോകണമെന്ന് അവർ കൂാായി തീരുമാനിക്കും. എന്നാൽ ആരും എന്റെ വാതിലിൽ വന്നു മുട്ടുകയോ എന്നെ വിളിക്കുകയോ ചെയ്യില്ല. എന്റെ മുന്നിൽ നിന്ന് മറ്റുള്ളവർ ഓരോ കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ഞാൻ വെറുമൊരു നോക്കുകുത്തിയായി നിന്നിട്ടുണ്ട്. ഭക്ഷണം കഴിക്കു മ്പോൾ എന്റെ അടുത്തു വന്നിരിക്കാൻ ആരും തയ്യാറായിരുന്നില്ല.

ഞങ്ങളെല്ലാം ഒരേ നിറത്തിലുള്ള ജഴ്സിയാണ് ധരിക്കുന്നത്. ഒരേ ദേശീയഗാനമാണ് ആലപിക്കുന്നത്. എന്നിട്ടും ഞാൻ ടീമിനുള്ളിൽ ഒറ്റപ്പെടൽ അനുഭവിച്ചു. ടീം ബസിൽ പിന്നിലെ സീറ്റിലാണ് ഞാൻ ഇരിക്കുന്നതെങ്കിൽ മറ്റു താരങ്ങളെല്ലാം മുന്നിലെ സീറ്റിലേക്ക് മാറും. ഇത് ഒഴിവാക്കാനായി പലപ്പോഴും ടീം ബസ്സിൽ യാത്ര ചെയ്യാതെ മാറിനിന്നിട്ടുണ്ട്. പകരം സ്റ്റേഡിയത്തിലേക്ക് ഞാൻ ഓടും. കിറ്റ് ഡ്രൈവറുടെ കൈവശം കൊടുക്കും. എന്നിട്ടായിരിക്കും ഈ ഓട്ടം. കളി കഴിഞ്ഞു തിരിച്ചുപോകുമ്പോഴും ഇതുതന്നെയാണ് ചെയ്യാറുള്ളത്.

ടീമിലുള്ളവർക്ക് ഞാൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് തിരിച്ചറിയാനായിട്ടില്ല. അർവ അതേക്കുറിച്ച് ചിന്തിക്കാറുമില്ല. ഞാൻ എന്തിനെയാണ് അവഗണിക്കാൻ ശ്രമിക്കുന്നത് എന്നതിനെ കുറിച്ച് അവർക്ക് അറിയില്ല.

ടീം ജയിക്കുമ്പോൾ എല്ലാവരും സന്തോഷത്തിലാകും. എന്നാൽ തോറ്റാൽ ആദ്യം കുറ്റപ്പെടുത്തുക എന്നെയാണ്, എന്റിനി വ്യക്തമാക്കുന്നു.

എന്റെ മകൻ താണ്ടോയും ഇതേ സാഹചര്യങ്ങളിൽ കൂടിയാണ് വളർന്നുവരുന്നത്. ഒറ്റപ്പെടുത്തൽ സഹിക്കാനാവാതെ അവൻ ദക്ഷിണാഫ്രിക്കയുടെ അണ്ടർ-19 ടീമിന്റെ ക്യാമ്പിലേക്ക് പോകാതിരുന്നിട്ടുണ്ട്.

വംശീയതയ്ക്കെതിരായ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മൂവ്മെന്റിനു പിന്തുണ അറിയിച്ച് എൻടിനി ഉൾപ്പെടെ 30 മുൻ ക്രിക്കറ്റ് താരങ്ങൾ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്തുണ അറിയിച്ച ബൗളർ ലുങ്കി എൻഗിഡിക്കെതിരെ മുൻ താരങ്ങൾ വിമർ

മഖായ എന്റിനി

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായിരുന്നഎന്റിനി 101ടെസ്റ്റുകളിൽ നിന്ന് 390 വിക്കറ്റുകളും 173 ഏകദിനങ്ങളിൽ നിന്ന് 266 വിക്കറ്റുകളും നേടിയിട്ടുണ്ട്. 10 അന്താരാഷ്ട്ര ട്വന്റ -20കളും കളിച്ചിട്ടുണ്ട്. ആദ്യ സീസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിന്റെ താരമായിരുന്നു. 2011ൽ ഇന്ത്യയ്ക്കെതിരെയാണ് അവസാനമായി ദക്ഷിണാഫ്രിക്കൻ ടീമിൽ കളിച്ചത്.