trump

വാഷിംഗ്ടൺ: കൊവിഡിനെ പ്രതിരോധിക്കാൻ അമേരിക്കൻ ജനത നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഒരിക്കലും ഉത്തരവിടില്ലെന്ന് ശപഥം ചെയ്ത് ട്രംപ്.

എല്ലാവരും നിർബന്ധമായി മാസ്‌ക് ധരിക്കണമെന്ന പകർച്ചവ്യാധി നിയന്ത്രണ വിദഗ്ദ്ധൻ ഡോ. ആന്റണി ഫൗസിയുടെ നിർദ്ദേശത്തിനെതിരായാണ് ട്രംപിന്റെ പ്രതികരണം. ഫോക്‌സ് ന്യൂസ് അഭിമുഖത്തിലായിരുന്നു ഇത്.

'ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിർബന്ധിക്കുകയില്ല." ട്രംപ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മിലിട്ടറി ആശുപത്രി സന്ദർശിച്ചപ്പോഴായിരുന്ന ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചത്.

മാസ്‌ക് ധരിക്കണമെന്നത് രാഷ്ട്രീയവത്കരിച്ചിരിക്കുന്നു. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെ ഗവർണർമാരും വ്യക്തികളുടെ സ്വാതന്ത്ര്യം പരിഗണിക്കാതെ മാസ്‌ക് ധരിക്കണമെന്ന് നിർബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

സി.ഡി.സി ഡയറക്ടർ ഡോ.റോബർട്ട് ആർ. ഡെഫീൽഡും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു.